വ​നി​ത ഫോ​റ​സ്റ്റ് ഗാ​ർ​ഡി​നെ ഓ​ട്ടോറിക്ഷ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Kerala

കു​മ​ളി: വ​നി​ത ഫോ​റ​സ്റ്റ് ഗാ​ർ​ഡി​നെ ഓ​ട്ടോറിക്ഷ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തേ​നി​യി​ൽ ഫോ​റ​സ്റ്റ​റി ട്രെ​യി​നി​ങ്​ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാനെത്തിയ 40കാ​രി​യെയാണ് ഓ​ട്ടോ ഡ്രൈ​വ​ർ പെ​രി​യ​കു​ളം നോ​ർ​ത്ത് വ​ട​ക​രൈ ന​വ​നീ​ത കൃ​ഷ്ണ​ൻ(21) തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ വനിതയെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​റ​സ്റ്റി​ലാ​യ ന​വ​നീ​ത കൃ​ഷ്ണ​ൻ നി​ര​വ​ധി പോ​ക്സോ കേ​സുകളിൽ പ്ര​തി​യാ​യി ഗു​ണ്ടാ ച​ട്ട പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​ഞ്ഞ ആ​ളാണെന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *