കൊച്ചി: ആലുവ ചൊവ്വര കൊണ്ടോട്ടിയില്‍ ആക്രമണം നടത്തിയത് എട്ടംഗ ഗുണ്ടാ സംഘമെന്ന് പൊലീസ്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചൊവ്വര സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ ആക്രമണത്തില്‍ മുന്‍ പഞ്ചായത്തംഗം അടക്കം നാല് പേര്‍ക്കാണ് പരിക്കേറ്റത്. കാറിലും ബൈക്കുകളിലുമായാണ് ഗുണ്ടാ സംഘം വന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ശ്രീമൂലനഗരം മുന്‍ പഞ്ചായത്ത് മെമ്പര്‍ സുലൈമാന്‍ അടക്കം നാല് പേര്‍ക്കാണ് പരിക്കേറ്റത്.
സുലൈമാനെ രാജഗിരി ആശുപത്രയിലും മറ്റുളളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെട്ടേറ്റ സുലൈമാന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പ്രതികള്‍ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു.