ചാലപ്പറമ്പ് ടി. കെ മാധവൻ മെമ്മോറിയൽ സ്കൂളിൽ വായനാദിനാചരണം നടന്നു

Kerala

വൈക്കം: ചാലപ്പറമ്പ് ടി. കെ മാധവൻ മെമ്മോറിയൽ സ്കൂളിൽ നടന്ന വായനാദിനാചരണം സുബ്രഹ്മണ്യൻ അമ്പാടി ഉദ്ഘാടനം ചെയ്തു.പാഠപുസ്തകങ്ങളിൽ നിന്നും, ക്ലാസ് മുറികളിൽ നിന്നും ലഭിക്കുന്ന അറിവിനും, അനുഭവങ്ങൾക്കും പരിമിതികളുണ്ടെന്നും എന്നാൽ വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും, ജീവിതവിജയം നേടുന്നതിനും പാഠപുസ്തകങ്ങൾക്കു പുറമേ കയ്യിൽ കിട്ടുന്നതെന്തും വായിക്കുവാനും, പിന്നീട് തിരഞ്ഞെടുത്ത നല്ല പുസ്തകങ്ങൾ വായിക്കുവാനും കഴിഞ്ഞാൽ ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടില്ലെന്ന് പ്രശസ്ത സാഹിത്യകാരൻ സുബ്രഹ്മണ്യൻ അമ്പാടി പറഞ്ഞു.വായനാദിനത്തോടനുബന്ധിച്ച് വൈക്കം ചാലപ്പറമ്പ് ടി. കെ മാധവൻ മെമ്മോറിയൽ സ്കൂളിൽ നടന്ന വായനാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിൽ സഹജീവികളോട് കരുണയും, സ്നേഹവും നല്കി നല്ല മനുഷ്യനാകാനും അതുപോലെ സത്യത്തിൻ്റെയും, അനീതികൾക്കെതിരെ ശബ്ദമുയർത്തുവാനും വായന സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സ്കൂൾ മാനേജർ ജഗജിത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ലിജിമോൾ ടീച്ചർ, കൈലാസ്, ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.വിദ്യാർഥികൾ, അധ്യാപകർ, പി ടി എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.വയനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ചടങ്ങിൽ പങ്കെടുത്തവർ ചേർന്ന് വയനാദിന പ്രതിജ്ഞയും എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *