ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. രാവിലെ പ്രത്യേക വിമാനത്തിൽ യാത്ര തിരിച്ച മോദിയെ ന്യൂയോർക്കിൽ അമേരിക്കയിലെ ഇന്ത്യൻ വംശജർ സ്വീകരിക്കും. നാളെ അന്താരാഷ്ട്ര യോഗ ദിനത്തിൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തെ ചടങ്ങിൽ മോദി പങ്കെടുക്കും. പ്രമുഖ വ്യക്തികളുമായും മോദി നാളെ കൂടികാഴ്ച നടത്തും. വ്യാഴ്ച്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി സംസാരിക്കും. അമേരിക്കൻ പ്രസിഡൻന്റ് ജോ ബെഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി വെള്ളിയാഴ്ച മോദി ഈജിപ്തിലേക്കുപോകും.