വൈക്കം മുഹമ്മദ് ബഷീറിന്റെ മാതൃവിദ്യാലയമായ വൈക്കം തെക്കേനട ഗവ. ഹയർ സെക്കണ്ടറി സ്കൂൾ , ജൂലൈ 5 ന് ബഷീർ ദിനം ആചരിച്ചു. അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ വിദ്യാലയം ബഷീർ ദിനം ഏറെ ആഘോഷമായി നടന്നു. വൈക്കം ഉപജില്ലാ തല ബഷീർ അനുസ്മരണക്വിസ്, ചിത്രരചന എന്നിവയുടെ മത്സരം നടത്തി, വിജയികൾക്ക് സമ്മാന വിതരണവും നടത്തി.
ബഷീർ ദിനം ഉദ്ഘാടനം ലളിത കലാ അക്കാദമി അവാർഡ് ജേതാവ് ഡി മനോജ് നിർവ്വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിനിമോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ നിഷ റ്റി.ആർ സ്വാഗതം പറഞ്ഞു.സമ്മാനദാനം വാർഡ് കൗൺസിലർ രാധിക ശ്യാം നിർവ്വഹിച്ചു.റ്റി.ജി പ്രേംനാഥ്, ആശ ജോസ്, KP ഹരി, അഭിലാഷ് വി.വി ,ശ്രീലത റ്റി. ജി എന്നിവർ ആശംസയും,പ്രിൻസിപ്പാൾ ഇൻ ചാർജ് സിന്ധു N നന്ദിയും രേഖപ്പെടുത്തി.തുടർന്ന് കുട്ടികളുടെ കലാപരിപാടിയും നടന്നു.അനന്തകൃഷ്ണനും കൃഷ്ണവേണിയും അവതരിപ്പിച്ച മതിലുകൾ എന്ന കൃതിയുടെ ദൃശ്യാവിഷ്കരം ശ്രദ്ധേയമായി. ബഷീറും കഥാപാത്രങ്ങളും എന്ന നാടകം അവതരിപ്പിച്ചു.കവിതാപാരായണം, പുസ്തക പരിചയം എന്നിവയും അരങ്ങേറി.