കൊല്ലം മയ്യനാട് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പാളം മുറിച്ചു കടന്ന് പ്ലാറ്റ് ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് അപകടം.
മയ്യനാട് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയും ചാത്തന്നൂര്‍ കോയിപ്പാട് വിളയില്‍ വീട്ടില്‍ അജി – ലീജ ദമ്പതികളുടെ മകളുമായ എ ദേവനന്ദയാണ് മരിച്ചത് (17). നാഗര്‍കോവില്‍ കോട്ടയം പാസഞ്ചര്‍ ട്രെയിന്‍ മയ്യനാട് സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
എന്‍ജിനു മുന്നിലൂടെ പാളം കടന്ന് രണ്ടാം പ്ലാറ്റ് ഫോമിലേക്ക് കയറുമ്പോഴാണ് മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസ് എത്തിയത്.