തൃശൂർ : കയ്പമംഗലത്തെ കൂട്ടമരണത്തിന്റെ ഞെട്ടൽ മാറും മുൻപേ തൃശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചുകയറി ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി താഴത്ത് വീട്ടിൽ മുനീർ (35), ഭാര്യ സഫ്ന (25), മകൻ യമിൽ ഐബക്ക് (3) എന്നിവരാണ് മരിച്ചത്.ഗുരുവായൂർ–കുന്നംകുളം റോഡിൽ ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടുംബം സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിൽ നിർത്തിയിരുന്നു. ഇതിനിടെ ഇതേ ദിശയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
തൃശൂരിൽ വീണ്ടും വാഹനാപകടം: ദമ്പതികളും,മകനും മരിച്ചു.
