തൃശ്ശൂർ : മിന്നൽ ചുഴലിയിൽ വ്യാപക നാശ നഷ്ട്ടം. തൃശ്ശൂരിൽ ജനറൽ ആശുപത്രിക്ക് സമീപമുള്ള മരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.കുന്നംകുളം എരുമപ്പെട്ടിയിലും കാണിപ്പയൂർ മേഖലകളിലും വ്യാപക നാശനഷ്ടം ഉണ്ടായി.എരുമപ്പെട്ടി, കരിയന്നൂര്‍, തിപ്പല്ലൂര്‍, നെല്ലുവായ് എന്നിവിടങ്ങളില്‍ റോഡിലേക്ക് മരങ്ങള്‍ പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. കരിയന്നൂര്‍ സെന്ററില്‍ മരക്കൊമ്പ് വീണ് ഒരാള്‍ക്ക് പരിക്കേറ്റു, കാറിന് മുകളിലേക്ക് മരം പൊട്ടിവീണു. ആര്‍ക്കും പരിക്കില്ല. പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പൂർണമായും തകർന്ന് പ്രവർത്തനം നിലച്ചു.