തൃശ്ശൂർ: കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന് പ്രതികൾ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.നടത്തറ പൂച്ചട്ടിയിൽ ഐക്യനഗർ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ് കിടന്നിരുന്നത്. അപകടമാണെന്ന് കരുതി നാട്ടുകാർ പോലീസിനെ വിവരമറിയിച്ച് ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. തുടർന്നാണ് വെട്ടേറ്റതാണെന്ന് തിരിച്ചറിഞ്ഞത്.
പ്രതികളും സതീഷും സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ദിവസം ബാറിൽ വെച്ച് നടന്ന ബർത്ത് ഡേ പാർട്ടിക്കിടെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു കൊലപാതകം. മലങ്കര വർഗീസ്, ഗുണ്ടാ നേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്