കണ്ണൂര്‍: സോളാര്‍ പാനല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണപുരം കീഴറയിലെ പി സി ആദിത്യനാണ് മരിച്ചത്. 19 വയസായിരുന്നു. മോറാഴ സ്റ്റംസ് കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി ആണ്. ഏപ്രില്‍ 23-ന് ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്.ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ വെളളിക്കീലിനു സമീപം വളളുവന്‍കടവില്‍ വെച്ചാണ് അപകടമുണ്ടായത്. തെരുവുവിളക്കിന്റെ സോളാര്‍ പാനല്‍ ആദിത്യന്റെ തലയിലേക്ക് വീഴുകയായിരുന്നു.
സോളാര്‍ പാനല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
