ജിദ്ദ: സൗദിയിൽ കാഴ്ചയുടെ വസന്തമൊരുക്കി സാംലൂക്ക് പൂക്കൾ. രാജ്യത്തിന്റെ വടക്കൻ അതിർത്തികളിലാണ് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ മഞ്ഞപ്പൂക്കൾ പൂത്തുലഞ്ഞ് നിൽക്കുന്നത്. പ്രാദേശികമായി നുവൈർ അല്ലെങ്കിൽ യെല്ലോ അറേബ്യൻ എന്നറിയപ്പെടുന്ന സാംലൂക്ക് അതിവേഗം വളരുന്ന സസ്യം ആണ്. ഇത് മഴ പെയ്തൊഴിയുമ്പോഴാണ് സാധാരണയായി വളർന്നുവരുന്നത്. 20 സെന്റീമീറ്റർ ഉയരത്തിൽ വരെ ഇത് വളരാറുണ്ട്. നീളമുള്ള റിബൺ പോലുള്ള ഇലകളും മഞ്ഞ നിറത്തിലുള്ള പൂക്കളുമാണ് ഇതിന്റെ പ്രത്യേകത.
സൗദിയിൽ കാഴ്ചയുടെ വസന്തമൊരുക്കി സാംലൂക്ക് പൂക്കൾ
