സൗദി അറേബ്യയിലെ അല്‍ഖസീമില്‍ വന്‍ തീപിടിത്തം
റിയാദ്: സൗദി അറേബ്യയില്‍ അല്‍ഖസീം പ്രവിശ്യയില്‍പ്പെട്ട അല്റസിന് സമീപം വന്‍ തീപിടിത്തം. അല്‍റസിനും അല്‍ഖരൈനുമിടയില്‍ അല്‍റുമ്മ താഴ്വരയിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച വൈകുന്നേരമാണ് തീ പടര്‍ന്നു പിടിച്ചത്.താഴ്വരയില് മരങ്ങളും കുറ്റിച്ചെടികളും ഉള്ളതിനാല്‍ പടര്‍ന്നു പിടിച്ച തീയണയ്ക്കാന്‍ സിവില്‍ ഡിഫന്‍സ് സംഘം ഊര്‍ജ്ജിത ശ്രമം നടത്തുകയാണ്. സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
Continue Reading