രണ്ട് മാസമായി വേതനമില്ല; സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്

Uncategorized

തിരുവനന്തപുരം: രണ്ട് മാസമായി വേതനം ലഭിക്കാത്തതിൽ സമരവുമായി റേഷൻ വ്യാപാരികൾ. നവംബർ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച് പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസിന് മുൻപിൽ ധർണയും നടത്തും. റേഷൻ ഡീലേഴ്സ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.

ആയിരം രൂപ ഉത്സവബത്ത നൽകാത്തതിലും റേഷൻ വ്യാപാരികൾക്ക് എതിർപ്പുണ്ട്. അതിനിടെ, റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിക്കാൻ ഭക്ഷ്യവകുപ്പ് നീക്കം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *