വേനൽ മഴയിൽ മുങ്ങി തിരുവനന്തപുരം

Kerala Uncategorized

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കനത്ത വേനൽ മഴ. തിരുവനന്തപുരം ന​ഗരത്തിലടക്കം ജില്ലയിലെ മിക്കയിടത്തും മഴ ലഭിച്ചു. ന​ഗരത്തിൽ മണിക്കൂറുകളാണ് മഴ തകർത്ത് പെയ്തത്. അരുവിക്കര ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതുകൊണ്ട്  ഞായറാഴ് ഉച്ചകഴിഞ്ഞ് 3.30ന് ഒന്നു മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 10 സെന്റി മീറ്റർ വീതം ഉയർത്തി. ഡാമിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *