പോക്സോ കേസിൽ 65 കാരൻ അറസ്റ്റിൽ

Breaking Kerala

ഈരാറ്റുപ്പെട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീക്കോയി, മാവടി ഭാഗത്ത് വെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ 65 കാരനെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി നെടുങ്ങഴി ഭാഗത്ത് കൂടമറ്റംകുന്നേൽ വീട്ടിൽ കെ.വി രാജൻ (65) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അതിജീവിതയെ ഇയാൾ പിൻതുടരുകയും വിജനമായ സ്ഥലത്തു വെച്ച് കയ്യിൽ കടന്നു പിടിക്കുകയുമായിരുന്നു . പെൺകുട്ടി ബഹളം വയ്ക്കുകയും ഇയാളെ തള്ളിമാറ്റി സ്ഥലത്തുനിന്ന് രക്ഷപെടുകയുമായിരുന്നു. തുടർന്ന് അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബാബു സെബാസ്റ്റ്യൻ, സബ്ബ് ഇൻസ്പെക്ടർ വിഷ്ണു വി.വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിനു കെ.ആർ, ജോബി ജോസഫ്, അനീഷ് കെ.സി സിവിൽ പോലീസ് ഓഫീസർ സന്ദീപ് രവീന്ദ്രൻ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *