കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala Uncategorized

നേമം : കരമന-കളിയിക്കാവിള പാതയില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വെള്ളായണി കീര്‍ത്തി നഗര്‍ തിരുവോണത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കരമന കാലടി സ്വദേശി മണികണ്ഠന്‍ (34) ആണ് മരിച്ചത്. നേമം യു.പി. സ്‌കൂളിന് സമീപത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. നേമത്ത് തണ്ണിമത്തന്‍ വില്‍പ്പന നടത്തുന്ന കടയിലെ ജീവനക്കാരനാണ്.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടില്‍ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസിനടിയില്‍പ്പെട്ട മണികണ്ഠന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി തത്ക്ഷണം മരികുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *