പഴയ കൊച്ചിന്‍ പാലം പൊളിച്ചു നീക്കാന്‍ തീരുമാനം

Kerala Uncategorized

പാലക്കാട്: പഴയ കൊച്ചിന്‍ പാലം പൊളിച്ചു നീക്കാന്‍ തീരുമാനം. ഷൊര്‍ണൂരില്‍ ഭാരതപുഴയ്ക്ക് കുറുകെ തകര്‍ന്നുകിടക്കുന്ന പാലം ആണിത്.ബലക്ഷയത്തെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുകയും പുതിയ പാലം നിര്‍മ്മിക്കുകയുമായിരുന്നു. 2003ല്‍ ജനുവരി 25നാണ് പുതിയ പാലം വന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി മഹാരാജാവ് രാമവര്‍മ്മയുടെ ആഗ്രഹപ്രകാരം തിരുകൊച്ചിയെയും മലബാറിനെയും ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് കൊച്ചിന്‍ പാലം നിര്‍മ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *