തിരുവനന്തപുരം : ദേശീയമലയാളവേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സലിൽ ചൗധരി ജന്മശതാബ്ദിയും, സത്യൻ – വാണി ജയറാം ജന്മദിവാർഷിക അനുസ്മരണവും, ഗാനമേളയും സെക്രട്ടറിയേറ്റിനു സമീപമുള്ള പദ്മാകഫേ ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും. ദേശീയ പ്രസിഡന്റ് അഡ്വ.ഫസീഹാ റഹീമിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ചലച്ചിത്ര-സീരിയൽ താരം മായാ വിശ്വനാഥ് അനുസ്മരണ സമ്മേളനവും, പിന്നണിഗായകൻ അലോഷ്യസ് പെരേര സംഗീതസന്ധ്യയും ഉദ്ഘാടനം ചെയ്യും. സലിൽ ചൗധരി – സത്യൻ – വാണിജയറാം എന്നിവരുടെ ഗാനങ്ങൾ ഉൾപ്പെടുത്തി ചലച്ചിത്ര പിന്നണിഗായകരായ അലോഷ്യസ് പെരേരയും, രാധികാനായരും നയിക്കുന്ന ഗാനമേളയിൽ അൻപതോളം ഗായകർ പങ്കെടുക്കും. കെ ഡി ഒ ചെയർമാൻ നൗഷാദ് തോട്ടുംകര മുഖ്യപ്രഭാഷണവും, കവിയും, നാടകകൃത്തുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഫിലിം പി ആർ ഓ അജയ് തുണ്ടത്തിൽ, കവയിത്രി സിന്ധു വാസുദേവൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങളും, സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ ആമുഖപ്രഭാഷണവും, നടത്തും. ചലച്ചിത്ര സംവിധായകൻ ജോളിമസ്, സംഗീതസംവിധായകൻ അനിൽ ബാലകൃഷ്ണൻ, ദേശീയമലയാളവേദി ചെയർമാൻ പനച്ചമൂട് ഷാജഹാൻ, വർക്കിംഗ് പ്രസിഡണ്ടുമാരായ സോണിജോൺ, സതീഷ് കുമാർ, ചീഫ് കോ-ഓർഡിനേറ്റർ എം. എച്ച്. സുലൈമാൻ തുടങ്ങിയവർ സംസാരിക്കും. വനിതാ വിഭാഗം കൺവീനർ യാസ്മിൻ സ്വാഗതവും, വനിതാ വിഭാഗം പ്രസിഡന്റ് ശോഭകുമാർ കൃതജ്ഞതയും പറയും.
Related Posts
പ്രധാനമന്ത്രി നരേന്ദ്രമോദി നട്ടെല്ലില്ലാത്ത ഭീരു; പ്രിയങ്കഗാന്ധി
തിരുവനന്തപുരം: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്ത്. ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസംഗം.പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ…
വേമ്പനാട്ട് കായൽ നീന്തി കടന്ന അഞ്ചു വയസ്സുള്ള ഇരട്ട സഹോദരിമാരെ തപാൽ വകുപ്പ് അനുമോദിച്ചു
വൈക്കം: ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി വേമ്പനാട്ടുകായൽ നീന്തി കടന്ന് നേട്ടം കൈവരിച്ച അഞ്ചു വയസ്സുള്ള ഇരട്ട സഹോദരിമാരായ കുലശേഖരമംഗലം വൈകുണ്ഠത്തിൽ നൈവേദ്യ ഹരീഷ്, നിഹാരിക ഹരീഷ് എന്നിവരെ…
തുരുത്തിപ്പുറം സെൻ്റ് ലൂയീസ് പള്ളി തിരുനാൾ.
പറവൂർ തുരുത്തിപ്പുറം സെൻ്റ് ലൂയീസ് പള്ളിയിൽ വിശുദ്ധ അലോഷ്യസ് ഗോൺസാഗയുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളിന് കൊടികയറി. മാർ ആൻ്റ്ണി കരിയിൽ മെത്രാപ്പോലീത്ത കൊടി ആശീർവദിച്ച് കൊടികയറ്റം നടത്തുകയും…
