കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കാർഷികവിളകളുടെ ഉത്പാദനത്തിൽ ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് കളകൾ. ഈ സാഹചര്യത്തിൽ, മെച്ചപ്പെട്ട കളനിയന്ത്രണ മാർഗ്ഗങ്ങളിലൂടെ സുസ്ഥിരകൃഷിക്കുള്ള നൂതനാശയങ്ങൾ വിശകലനം ചെയ്യുന്നതിനായി 2025 നവംബർ 27, 28 തീയതികളിലായി “കാലാവസ്ഥ – കള ബന്ധം: സുസ്ഥിര കൃഷിക്കുള്ള നൂതനാശയങ്ങൾ” [Climate–Weed Nexus: Innovations for Sustainable Farming (CWIS-2025)] എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന വെള്ളായണി കാർഷിക കോളേജിലെ അഗ്രോണമി വകുപ്പ്, ഒരു അന്തർദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 27 വ്യാഴാഴ്ച രാവിലെ 9.45ന് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് IAS സെമിനാർ ഉദ്ഘാടനം ചെയ്യും. ലോകബാങ്ക് ധനസഹായം ചെയ്യുന്ന കേര പ്രോജക്ട്, നബാർഡ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ അന്തർദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്.ഓസ്ട്രേലിയ – യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്ലാൻഡിലെ വീഡ് ഇക്കോളജി & ക്രോപ് സിസ്റ്റംസ് പ്രൊഫസർ ഡോ. ബി. എസ്. ചൗഹാൻ മുഖ്യ പ്രബന്ധം അവതരിപ്പിക്കുകയും സെമിനാർ പ്രൊസീഡിംഗ്സ് പുറത്തിറക്കുകയും ചെയ്യും. നബാർഡ് തിരുവനന്തപുരം ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാല, പ്രത്യേക പ്രഭാഷണം നടത്തും. ശ്രീ ഗുരു രാം റായ് സർവകലാശാല, ഡെറാഡൂൺ അഡ്വൈസറും വൈസ് ചാൻസലറുമായ ഡോ. കെ. പ്രതാപൻ, ഐസിഎആർ – ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.കെ. ദാസ്, കേന്ദ്രകിഴങ്ങുവർഗ്ഗവിള ഗവേഷണ കേന്ദ്രം തിരുവനന്തപുരം പ്രിൻസിപ്പൽ സയന്റിസ്റ്റ് & ഹെഡ്, ക്രോപ് പ്രൊഡക്ഷൻ ഡിവിഷൻ ഡോ. സുജ ജി., തമിഴ്നാട് കാർഷിക സർവകലാശാല, കോയമ്പത്തൂർ ഐസിഎആർ എമിറിറ്റസ് ശാസ്ത്രജ്ഞൻ ഡോ. സി. ആർ. ചിന്നമുത്തു എന്നിവരും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, കേരള കാർഷിക സർവകലാശാലയിലെ ഗവേഷണ ഡയറക്ടർ ഡോ. കെ. എൻ. അനിത്, വിജ്ഞാനവ്യാപന ഡയറക്ടർ ഡോ. ബിനൂ പി. ബോണി എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി, ജനറൽ കൗൺസിൽ, അക്കാദമിക് കൗൺസിൽ അംഗങ്ങളും കാർഷിക സർവകലാശാലയിലെ നിരവധി ശാസ്ത്രജ്ഞരും രാജ്യത്തെ വിവിധ കാർഷിക സ്ഥാപനങ്ങളിലെ വിദഗ്ധരും വിദ്യാർത്ഥികളും ഈ സെമിനാറിൽ പങ്കെടുക്കുന്നു.സെമിനാറിൽ ഉരുത്തിരിയുന്ന ആശയങ്ങളും നിർദേശങ്ങളും 2025 നവംബർ 28ന് വൈകുന്നേരം സംഘടിപ്പിക്കുന്ന സമാപനസെഷനിൽ അവതരിപ്പിക്കും. സെമിനാറിൽ പങ്കെടുക്കാൻ വേദിയിൽ തൽസമയ രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് കാർഷിക കോളേജ് ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. ജേക്കബ് ജോൺ അറിയിച്ചു. അഗ്രോണമി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. പി. ശാലിനിപിളള കൺവീനറായ CWIS-2025 സെമിനാറിന്റെ കൂടുതൽ വിവരങ്ങൾക്കായി www.cwis2025.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Related Posts
കളമശ്ശേരി മെഡിക്കൽ കോളജിൽ വൈദ്യ പരിശോധയ്ക്ക് കൊണ്ടുവന്ന പ്രതി ചാടിപ്പോയി
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജിൽ വൈദ്യ പരിശോധയ്ക്ക് കൊണ്ടുവന്ന പ്രതി ചാടിപ്പോയി. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്നും കൊണ്ടുപോയ പ്രതിയാണ് ചാടിപോയത്. രണ്ട് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.…
യുഡിഎഫ് സ്ഥാനാർഥി അഡ്വ.മോൻസ് ജോസഫ് കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ ഉടനീളം റോഡ് ഷോ പര്യടന പ്രോഗ്രാം നടത്തി
ജനപങ്കാളിത്തം കൊണ്ടും വാഹന സാന്നിധ്യം കൊണ്ടും മോട്ടോർ ബൈക്കുകളുടെ അകമ്പടി കൊണ്ടും ആവേശോജ്ജ്വലമായ പരിപാടിയായി റോഡ് ഷോ ചലനം സൃഷ്ടിച്ചു. യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് വിജയം പ്രഘോഷിക്കുന്ന ജനമുന്നേറ്റമായിട്ടാണ്…
കേരള ബജറ്റ് 2026 – പ്രവാസി സൗഹൃദ ബജറ്റെന്ന് ഇൻകാസ് ഖത്തർ
ദോഹ: ധനകാര്യ മന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച കേരളാ ബജറ്റ് 2026 പ്രവാസി സമൂഹത്തെ ചേർത്തുപിടിക്കുന്നതും, അവർക്ക് പ്രാധാന്യം നല്കുന്നതുമാണെന്ന് ഇൻകാസ് ഖത്തർ…
