തലയോലപ്പറമ്പ് :നല്ല ആരോഗ്യം ഓരോ മനുഷ്യന്റെയും അവകാശമായി കാണാനും, സാമൂഹിക ആരോഗ്യത്തിനായി കൈകോർക്കാനും ലക്ഷ്യമിട്ട് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ 26 മുതൽ 28വരെ വൈകിട്ട് 6മുതൽ 8വരെ സമഗ്ര ആരോഗ്യ സംരക്ഷണ ത്രിദിന സെമിനാർ നടത്തും.യുവാക്കളുടെ കുഴഞ്ഞു വീണു മരണം,അർബുദ, കിഡ്നി,കരൾ,നാഡി രോഗങ്ങളുടെ വർധന എന്നിവ പുതു തലമുറയുടെ ആരോഗ്യം ഹാനികരമാക്കുന്ന ഗുരുതര സാഹചര്യത്തിലാണ് ഈ സെമിനാർ സംഘടിപ്പിക്കുന്നത്.പി. യു. തോമസ് നേതൃത്വം നൽകുന്ന കോട്ടയം നവജീവൻ ട്രസ്റ്റും തലയോലപ്പറമ്പ് സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന സെമിനാർ കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ പ്രൊഫസർമാരായ ഡോ. വിനീത ജോസ്, ഡോ. സിറിൽ ജേക്കബ്, ഡോ. സെബാസ്റ്റ്യൻ മലയിൽ എന്നിവർ നയിക്കും. പി യു തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി വികാരി ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ ഉദ്ഘാടനം ചെയ്യും.15 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ജാതി മത ഭേദമന്യേ ക്ലാസ്സിൽ പങ്കെടുക്കാം.കൈക്കാരന്മാരായ റിൻസൻ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്ട്, സഹവികാരി ഫാ. ആൽജോ കളപ്പുരക്കൽ,കേന്ദ്ര സമിതി വൈസ് ചെയർ മാൻ ഇമ്മാനുവേൽ അരയത്തേൽ,ജോയ് ജോൺ നടുവിലെകുറിച്ചി, തോമസ് മാത്യു പാലച്ചുവട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
Related Posts
അമിത വേഗതയിൽ വാഹനം ഓടിച്ചു; എം എസ് ധോണിക്ക് പിഴ
റാഞ്ചി: അമിത വേഗതയിൽ വാഹനം ഓടിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിക്കു മേൽ പിഴ ചുമത്തി. റാഞ്ചിയിലെ വസതിക്ക് സമീപം വേഗപരിധി ലംഘിച്ചതിനെ തുടർന്ന്…
വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയതിനെതിരായ പരാതി രാഷ്ട്രപതി ദ്രൗപതി മുർമു ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി
ന്യൂഡൽഹി: വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയതിനെതിരായ പരാതി രാഷ്ട്രപതി ദ്രൗപതി മുർമു ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. ആക്ഷേപങ്ങൾ പരിശോധിച്ച് നടപടികൾ കൈക്കൊള്ളാൻ രാഷ്ട്രപതിയുടെ നിർദേശം.വെള്ളാപ്പള്ളി പത്മ പുരസ്കാരത്തെ…
ആഡംബര കാറും ചാർട്ടേഡ് വിമാനവും: വിവാദക്കൊടുങ്കാറ്റിൽ കുടുങ്ങി സർക്കാർ
മന്ത്രിമാരുടെ വിദേശയാത്രയിലും ആഡംബര കാർ യാത്രയിലും വി.ഡി. സതീശൻ സർക്കാറിനു മേൽ പുതിയ വിവാദം. പിന്നാലെ, മലപ്പുറത്തെ മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്…
