റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം : കോട്ടയം, എറണാകുളം ജില്ലകളിലെ റോട്ടറി ക്ലബ്ബുകളായ വൈക്കം, വൈക്കം ലേക്ക് സിറ്റി, വൈക്കം ടൗൺ, തലയോലപ്പറമ്പ്, പെരുവ, കടുത്തുരുത്തി ടൗൺ, കുറവിലങ്ങാട്, കാഞ്ഞിരമറ്റം, എന്നിവയുടെയും, ആഭിമുഖ്യത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്താഭിമുഖ്യത്തിൽ തലയോലപറമ്പ് മെഡിസിറ്റി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ വെച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രോജക്ട് ചെയർമാൻ ദിൻരാജ് എസ് ൻ്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ടീന ആൻറണി ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം റെവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ അൻവർ മുഹമ്മദ്, അസിസ്റ്റൻറ് ഗവർണർ മാരായ ഡോ. ബിനു സി നായർ, ജെയിംസ് പാലക്കൽ, ഐജു എം ജേക്കബ്, മെഡിസിറ്റി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ വൈസ് പ്രസിഡന്റ്‌ ജയകുമാർ, റോട്ടറി പ്രസിഡന്റുമാരായ റെജി ആറാക്കൽ, സോമശേഖരൻ നായർ, വിനോദ് കെ എസ് , പ്രതീഷ് ബാബു മറ്റം, നിമ്മി ജെയിംസ്, ജോർജ് മുരിക്കൻ, ശ്രീഹരി ജി., വിനീഷ് മേനോൻ, സെക്രട്ടറിമാരായ ശ്രീകാന്ത് സോമൻ, മനോജ് കുമാർ തുരുത്തേൽ, അഡ്വ ജോസ് ജോസഫ്, സിറിൽ ജെ മഠത്തിൽ, ജെസ്സി ജോഷി, ബിജു ജോസഫ്, റാണി ജോസഫ് എന്നിവർ പ്രസംഗിച്ചു.117 തവണ രക്തദാനം ചെയ്ത ശ്രീ വി എസ് ഓമനക്കുട്ടനെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *