കെ.ജെ.യു നേതാവ് ആർ. ശിവശങ്കരപ്പിള്ളയ്ക്കു നേരെ അക്രമം; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം: കെ.ജെ.യു

Breaking Kerala Local News

പാലക്കാട് : ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ അംഗവും കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന സമിതി അംഗവുമായ ആർ. ശിവശങ്കരപ്പിള്ളയെ അകാരണമായി മർദ്ദിച്ച സംഭവത്തിൽ അക്രമിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.ജെ.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തനത്തിനിടയിൽ ജോലി തടസ്സപ്പെടുത്തുകയും ദീപിക ലേഖകനായ ശിവശങ്കരപ്പിള്ളയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും കെ.ജെ.യു സംസ്ഥാന സമിതി അംഗവും മാതൃഭൂമി ലേഖകനുമായ ഷഫീഖിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത തൃക്കാക്കര നഗരസഭ സി.പി.ഐ. കൗണ്‍സിലറായ എം.ജെ. ഡിക്‌സണെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് സംസ്ഥാന കമ്മിറ്റി രംഗത്തിറങ്ങുമെന്നും കെ.ജെ.യു സംസ്ഥാന പ്രസിഡൻ്റ് ജോസി തുമ്പാനത്ത്, ജനറൽ സെക്രട്ടറി എ.പി ഷഫീഖ്, ട്രഷറർ സി.എം ഷബീറലി എന്നിവർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *