.ജയ്പൂർ . പുതിയതായി വാങ്ങിയ കാർ പ്രതീക്ഷിച്ച വിധം ഓടാത്തതിന് അതിൻറെ പരസ്യത്തിൽ അഭിനയിച്ച ബോളിവുഡ് താരങ്ങളായ ഷാരൂഖാന്റെയും ദീപികയുടെയും പേരിൽ കേസ് കൊടുത്തു അഭിഭാഷകൻ. രാജസ്ഥാനിലെ ഭരത് പുരിലുള്ള മധുര ഗേറ്റ് പോലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെയുള്ള പരാതി .അഭിഭാഷകൻ കൃതി സിംഗ് ആണ് കേസ് കൊടുത്തത്. വഞ്ചന ആരോപിച്ചാണ് കേസ്. ഹരിയാനയിലെ സോണിപതത്തിൽ നിന്ന് 23.97 ലക്ഷം രൂപയ്ക്ക് 2022 ലാണ് സിംഗ് കാർ വാങ്ങിയത് .അധികം വൈകാതെ വണ്ടിക്ക് കാര്യമായ സാങ്കേതിക പിഴവ് ഉണ്ടെന്ന് സിംഗ് ആരോപിച്ചു .വാങ്ങിയ സ്ഥാപനത്തോട് പറഞ്ഞപ്പോൾ അത് നിർമ്മാണ തകരാർ ആണെന്ന് സമ്മതിച്ചു .താൽക്കാലിക പരിഹാരവും നിർദ്ദേശിച്ചു .പ്രശ്നം പതിവായതോടെ സാമ്പത്തിക നഷ്ടവും ശാരീരിക, മാനസിക ബുദ്ധിമുട്ടുണ്ടായി എന്നും പരാതിയിൽ അഭിഭാഷകൻ പറയുന്നു .
Related Posts
പന്നിയോട് ഗവൺമെന്റ് LP സ്കൂളിൽ വർണ്ണ കൂടാരം
പൂവച്ചൽ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള പന്നിയോട് ഗവൺമെന്റ് എൽപി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിന് സ്റ്റാർസ് പദ്ധതി പ്രകാരം എസ് എസ് കെ ഫണ്ടിൽ നിന്ന് ലഭിച്ച വർണ്ണ…
ബെംഗളൂരുവില്‍ 13-കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
13-കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍…ക്രൈസ്റ്റ് സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ നിശ്ചിത് -നെയാണ് കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്…സംഭവത്തില്‍ ഗുരുമൂര്‍ത്തി, ഗോപാലകൃഷ്ണ…
വടക്കാഞ്ചേരിയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
പാലക്കാട് വടക്കാഞ്ചേരിയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.പാലക്കാട് പട്ടിക്കാട് പൂഞ്ചിറ സ്വദേശി വിഷ്ണുവിനെ (25) ഇന്നലെ അർദ്ധരാത്രിയിൽ വടക്കാഞ്ചേരിയിൽ സ്കൂട്ടറിൽ…
