കൊച്ചി:പനമ്പിള്ളി നഗറിലുള്ള കുഡുംബി സമാജം ഹാളിൽ നടന്ന ചടങ്ങിൽ പ്രതിഭാ പുരസ്കാരം വിതരണം ചെയ്‌തു. മഹാരാജസ് കോളേജ് റിട്ടയേർഡ് പ്രൊഫ. കെ.അരവിന്ദാക്ഷൻ യോഗം ഉദ്ഘാടനം ചെയ്തു, പുരസ്കാര വിതരണം നടത്തി. കുഡുംബി സമാജം പ്രസിഡൻ്റ് രാജേഷ് വി അദ്ധ്യക്ഷനായ ചടങ്ങിൽ ഡോ. സൌമ്യ ശ്രീകാന്ത്, കേരള കുഡുംബി ഫെഡറേഷൻ ജനറൽ സെക്രട്ടറി ശ്രീ. സുധീർ.എസ്, റിട്ട. മഹാരാജാസ് കോളേജ് പ്രൊഫ. ഡോ. നിർമ്മല ടീച്ചർ. ടി.സി.എൽ ഡയറക്‌ടർ ടി.എൻ. സുരേഷ്, കെ.കെ.എഫ് സംസ്ഥാന സെക്രട്ടറിമാരായ എൻ.വേണുഗോപാൽ, ടി.എം.ഉണ്ണികൃഷ്ണൻ, കുഡുംബി സെക്രട്ടറി വിനോദ്.എം. കുഡുംബി സമാജം ട്രഷറർ ജിജോ.എ.എസ് കമ്മറ്റി അംഗം എസ് രാമൻ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് ആശംസ നേർന്നു സംസാരിച്ചു.
കുഡുംബി സമാജം എറണാകുളം സൌത്ത്, പ്രതിഭാ പുരസ്ക്കാരം വിതരണം ചെയ്തു
