.ചേർത്തല. രണ്ടുദിവസം മുമ്പ് 17 കാരനുമായി നാടുവിട്ട യുവതിയെ ചേർത്തല പോലീസ് കൊല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു .പള്ളിപ്പുറം സ്വദേശി സനുഷ (27)യാണ്. 17 കാരനായ വിദ്യാർത്ഥിയുമായി നാടുവിട്ടത്. വിദ്യാർത്ഥിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്ത്. വിദ്യാർത്ഥിയെ കാണാനില്ലെന്ന് ബന്ധുക്കൾ കുത്തിയതോട് പോലീസിലും യുവതിയെ കാണാനില്ലെന്ന് ഇവരുടെ ബന്ധുക്കൾ ചേർത്തല പോലീസിലും പരാതി നൽകിയിരുന്നു. ഫോൺ ഉപയോഗിക്കാതെയുള്ള യാത്ര ആയതിനാൽ ആയതിനാൽ ഇവരെ കുറിച്ചുള്ള വിവരങ്ങൾ പോലീസിനെ ലഭിച്ചിരുന്നില്ല. ഇതിനിടെ യുവതി ബന്ധുവിനെ വാട്സപ്പ് സന്ദേശം അയച്ചത് പോലീസ് പിന്തുടർന്നാണ് കൊല്ലൂരിൽ നിന്ന് ഇരുവരെയും പിടികൂടിയത്. ചേർത്തല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു, കൊട്ടാരക്കര ജയിലിലേക്ക് അയച്ചു വിദ്യാർഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.
Related Posts
കുട്ടി കർഷകനായ അക്ഷയ് യെ ആദരിച്ചു
കാഞ്ഞങ്ങാട്: പഠനത്തോടൊപ്പം അലങ്കാര മത്സ്യകൃഷിയിലൂടെ ജീവിത മാർഗം കണ്ടെത്തിയ കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥിക്ക് കർഷക ദിനത്തിൽ ആദരം.സ്കൂളിലെ രണ്ടാം വർഷ…
കുഴൂരിൻ്റെ കലാ-സാംസ്ക്കാരികോത്സവമായി മാറിയ അമ്പുഗ്രാമത്തിന് തുടക്കമായി
മാള :കുഴൂരിൻ്റെ കലാ-സാംസ്ക്കാരികോത്സവമായി മാറിയ അമ്പുഗ്രാമത്തിന് തുടക്കമായി.തെക്കൻ താണിശ്ശേരി സെയ്ന്റ് സേവിയേഴ്സ് പള്ളിയിലെ അമ്പുതിരുനാളിൻ്റെ ഭാഗമായാണ് കുഴൂർ ഗവ. ഹൈസ്കൂൾ മൈതാനത്ത് അമ്പുഗ്രാമം ഒരുക്കുന്നത്. വ്യാപാരമേള, അമ്യൂസ്മെന്റ് പാർക്ക്,…
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് അപകടം
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിടം തകർന്ന് അപകടം. കെട്ടിടത്തിന് മുകളിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ് തകർന്നത്.…
