ആയുർ പ്രവേശിക 2025 സമാപനം

പാലക്കാട്‌:ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിൽ പരിവർത്തന പാഠ്യ പദ്ധതിയുടെ ഭാഗമായുള്ള ആയുർ പ്രവേശിക 2025ൻറെ സമാപന ചടങ്ങ് ബഹുമാനപ്പെട്ട കേരള ആരോഗ്യ സർവ്വകലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ്‌ ആർ. ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പ്രസന്ന വി.എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ ജനനി രമ്യപ്രഭ ജ്ഞാന തപസ്വിനി രസശാസ്ത്ര & ഭൈഷജ്യ കൽപന വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ & അക്കാഡമിക് കോർഡിനേറ്റർ , സംഹിതാ & സിദ്ധാന്ത വിഭാഗത്തിലെ (Sanskrit) പ്രൊഫസർ നിരഞ്ജന കെ.ജെ., ഡോ. മഞ്‍ജു പി എസ് , ഡോ. സ്‌നിത നിരഞ്ജനകെ.ജെ(ആയുർ പ്രവേശിക കോർഡിനേറ്റർ) എന്നിവർ സന്നിഹിതരായിരുന്നു. പ്രസ്തുത ചടങ്ങിൽ മുഖ്യാഥിതിയായ ഡോ. ആശിഷ് ആർ. വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വ൦ ലഹരി വിമുക്ത യുവതയുടെ ആവശ്യകത, വ്യക്തിത്വ വികസനത്തിൽ വായനയുടെ പ്രാധാന്യത എന്നീ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. തുടർന്ന് 2025 ബാച്ച് വിദ്യാർത്ഥികളുടെ ടാലൻറ് ഷോ യോട് കൂടി ചടങ്ങ് സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *