വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും കൂടിക്കാഴ്ച നടത്തും. ട്രംപ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുക്രയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച. രണ്ടാഴ്ചയ്ക്കുള്ളില്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ പുടിനെ കാണുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം, കൂടിക്കാഴ്ചയുമായുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പുടിനുമായി രണ്ടു മണിക്കൂറോളം ട്രംപ് ഫോണില്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവും കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുമെന്നും ട്രംപ് വെളിപ്പെടുത്തി. പുടിനുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയെ ധരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.അതേസമയം, ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി സെലെന്‍സ്കി യുഎസിലെത്തി. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പാണ് പുടിനെ ട്രംപ് ഫോണിൽ വിളിച്ചത്. മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിച്ചതുപോലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സെലൻസ്കി പറഞ്ഞു. ശക്തിയുടെയും നീതിയുടെയും ഭാഷ റഷ്യയ്ക്കെതിരേ പ്രവർത്തിക്കുമെന്നും സെലെന്‍സ്കി കൂട്ടിച്ചേർത്തു.ടോമാഹോക്ക് മിസൈലുകളുടെ ലഭ്യതയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. യുക്രെയ്നിൽനിന്നു തൊടുത്താൽ മോസ്കോയിലെത്താന് ശേഷിയുള്ളതും മാരകപ്രഹരമേൽപ്പിക്കാൻ ശക്തിയുള്ളതുമാണ് ടോമാഹോക്ക് ദീര്‍ഘദൂര മിസൈലുകള്‍. യുക്രെയ്ന് മിസൈൽ കൈമാറാന്‍ അമേരിക്ക ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Related Posts
എമ്പയർ സൗഹൃദ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
തിരു: നഗരത്തിലെ വെള്ളക്കെട്ട്,മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടെയുള്ള അടിയന്തിര പ്രശ്നങ്ങൾ പരിഹരിക്കാൻ മേയറോട് ആവശ്യപ്പെട്ടുവെന്നും ഓണം കഴിഞ്ഞാലുടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ അതിനെതിരെ പ്രതിഷേധമുണ്ടാകുമെന്നും തമ്പാനൂർ കൗൺസിലർ ഹരികുമാർ പ്രസ്താവിച്ചു.…
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
തലയോലപ്പറമ്പ്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മറവന്തുരുത്ത് രാഘവമന്ദിരത്തില് (ഇടമനപ്പറമ്പ്) ശിവന്‍കുട്ടി നായർ (74) ആണു മരിച്ചത്. റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.മറവന്തുരുത്തില് ബുധനാഴ്ച വൈകുന്നേരം…
പ്രധാനമന്ത്രി നരേന്ദ്ര മോദി വർഷങ്ങൾക്ക് മുമ്പേ യൂറോപ്പിന്ന് നൽകിയ മുന്നറിയിപ്പിനെക്കുറിച്ച് തുറന്നുസമ്മതിച്ച് ബൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വർഷങ്ങൾക്ക് മുമ്പേ വിപണി തന്ത്രങ്ങളെക്കുറിച്ചും വിലകുറഞ്ഞ സാധനങ്ങൾ വൻതോതിൽ ഇറക്കുമതിചെയ്യുന്നതിനെക്കുറിച്ചും യൂറോപ്പിന്മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അത് ശ്രദ്ധിക്കാൻ യൂറോപ്യൻ രാജ്യങ്ങൾവൈകിയെന്നും…
