മലയാളി വിദ്യാർഥികളെ ഡൽഹിയിൽ അക്രമികളും പോലീസുകാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. മോഷണ കുറ്റം ആരോപിച്ചായിരുന്നു മർദ്ദനമെങ്കിലും ഹിന്ദിയിൽ സംസാരിക്കാതെ ഇംഗ്ലീഷിൽ സംസാരിച്ചതിന്റെ പേരിൽ തല്ലി ചതച്ചതും മുഖത്തു ചവിട്ടിയതായും വിദ്യാർത്ഥികൾ പറഞ്ഞു. സാക്കിർ ഹുസൈൻ ഡൽഹി കോളേജിലെ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾ ആയ കോഴിക്കോട് സ്വദേശി അശ്വന്ത്, കാസർകോഡ് സ്വദേശി സുധിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ബുധനാഴ്ച രാത്രി ചെങ്കോട്ടയ്ക്ക് സമീപമുള്ള മാർക്കറ്റിൽ ആണ് സംഭവം. രാത്രി 7 മണിയുടെ മൊബൈൽ ഫോണും വാച്ചും വിൽക്കാൻ എന്ന പേരിൽ ഒരാൾ ഇവരുടെ അടുത്തെത്തുകയും വേണ്ടെന്നു പറഞ്ഞു വിദ്യാർഥികൾ മടക്കി അയച്ചെങ്കിലും അൽപസമയം കഴിഞ്ഞ് ഇയാൾ ആറംഗ സംഘവുമായി മടങ്ങിയെത്തി ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാരനോട് പരാതിപ്പെട്ടപ്പോൾ അയാളും അക്രമികളുടെ കൂടെ ചേർന്ന് ക്രൂരമായി തല്ലുകയായിരുന്നു. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരോട് സംഭവം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും കേൾക്കാൻ അവർ കൂട്ടാക്കിയില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.ഹിന്ദി സംസാരിക്കാൻ നല്ല വശമില്ലാത്തതിനാൽ ഇംഗ്ലീഷിൽ സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ പോലീസുകാർ കൂടുതൽ മർദ്ദിക്കുകയായിരുന്നു. ലോ കോളജിലെ മുതിർന്ന വിദ്യാർത്ഥികൾ എത്തി പോലീസുമായി സംസാരിച്ച ശേഷമാണ് വിദ്യാർത്ഥികളെ മോചിപ്പിച്ചത്. വിദ്യാർത്ഥികൾ ഡൽഹി പോലീസ് കമ്മീഷണർക്കും ദേശീയ മനുഷ്യാവ മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
Related Posts
ഐക്യദാർഢ്യ റാലി നടത്തി
പീരുമേട്:ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലി നടത്തി.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വണ്ടിപ്പെരിയാർ പഞ്ചായത്ത്…
സി. എസ്സ്.എസ്സ് . ഇൻ്റർനാഷണലിൻ്റെ 28-ാം സ്ഥാപകദിനം കോട്ടപ്പുറം രൂപത സി. എസ്സ്.എസ്സ്. ൻ്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നടന്നതിൻ്റെ ഭാഗമായി മടപ്ലാതുരുത്ത് ലോക്കലിൽ നടന്നത് ആഘോഷങ്ങൾ…
പെട്രോളുമായി എത്തിയ ഗുഡ്സ് ട്രെയിനിലെ ടാങ്കറിൽ തീപിടിത്തം
തിരുവനന്തപുരം: പെട്രോളുമായി എത്തിയ ഗുഡ്സ് ട്രെയിനിലെ ടാങ്കറിൽ തീപിടിത്തം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്നപ്പോഴാണ് തീപിടിത്തം ഉണ്ടായത്.ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.സിഗ്നൽ ലഭിക്കാനായി…
