ലോകത്തിലെ ഏറ്റവും വലിയ എൻജിനായ ഗൂഗിളിനിന്ന് 27 വയസ്സ്. തങ്ങളുടെ ആദ്യത്തെ ലോഗോ ഒരു ഡൂഡിലായി അവതരിപ്പിച്ചാണ് ഗൂഗിൾ ഇത് ആഘോഷിക്കുന്നത്. 1998ൽ രൂപകൽപ്പന ചെയ്ത ഈ വിന്റേജ് ലോഗോ ഉപയോക്താക്കളെ ഗൂഗിളിന്റെ പഴയകാലം ഓർമിപ്പിക്കുന്നു. ഗൂഗിളിന്റെ സ്ഥാപകർ ലാറി പേജും സെർജി ബ്രിന്ന്മാണ്. ഏതൊരു സ്റ്റാർട്ടപ്പിനെയും പോലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നു കൊണ്ടായിരുന്നു ഗൂഗിൾ തുടങ്ങിയത്.1998 ൽ വാടകയ്ക്ക് എടുത്ത ഒരു ഗ്യാരേജിൽ ആണ് ഗൂഗിളിന്റെ ആദ്യ ഓഫീസ് പ്രവർത്തിച്ചത് .ലോകത്തിലെ വിവരങ്ങൾ സംഘടിപ്പിക്കുകയും അത് എല്ലാവർക്കും ലഭ്യമാവുകയും ഉപയോഗപ്രദമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഗൂഗിളിന്റെ സ്ഥാപിതം.”ബാക്ക് റബ്”എന്നായിരുന്നു ആദ്യം ഈ സേർച്ച് എൻജിൻ നെ ലാരി പേജും, സെർജി ബ്രിന്നും വിളിച്ചിരുന്നത്. പിന്നീട് അത് ഗൂഗിൾ എന്നാക്കി മാറ്റുകയായിരുന്നു. അസംഖ്യം വിവരങ്ങൾ ലഭിക്കുന്ന ഇടം എന്ന അർത്ഥത്തിലാണ് ഈ പേര് നൽകിയത്. 1998 സെപ്റ്റംബർ 27നാണ് ഗൂഗിൾ ഐ എൻ സി എന്ന കമ്പനിക്ക് തുടക്കമിട്ടത്. പിന്നീട് 2015 ആൽഫബെറ്റ് എന്ന കമ്പനി രൂപീകരിക്കുകയും ഗൂഗിൾ ഉൾപ്പെടെയുള്ള അനുബന്ധമായി പ്രവർത്തിച്ച വിവിധ സ്ഥാപനങ്ങളെ ഒറ്റക്കുടക്കീഴിൽ കൊണ്ടുവരികയും ചെയ്തു. ഇപ്പോൾ ആഗോളതലത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുള്ള ഒരു വലിയ വ്യവസായമാണ് ഗൂഗിൾ.
Related Posts
സമൂഹം എന്നും പണ്ഡിറ്റ് കറുപ്പനെ ഓർത്തിരിക്കണം: മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: ശ്രീനാരായണ ഗുരു, അയ്യങ്കാളി, ഡോ. പൽപ്പു തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കൾക്കൊപ്പം പ്രവർത്തിച്ച നവോത്ഥാന നായകനായിരുന്നു പണ്ഡിറ്റ് കറുപ്പനെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. സമൂഹം…
യാത്രയായി വിപ്ലവനായകന്; ഇനി ജന ഹൃദയങ്ങളില്‍..
ജീവിതം സമരവും സമരം ജീവിതവുമാക്കിയ ആ വിപ്ലവ നായകന് ഇനി ജ്വലിക്കുന്ന ഓര്മ. മുന്‍ മുഖ്യമന്തിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട…
‘പോറ്റിയെ കേറ്റിയെ’ പാരഡിയിൽ കേസെടുത്ത് പൊലീസ്
പോറ്റിയെ കേറ്റിയെ’ പാരഡിയിൽ നാലുപേർക്കെതിരെ സൈബർ പോലീസ് കേസെടുത്തു. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍…
