അരുൺ കൃഷ്‌ണൻ ചികിത്സാ സഹായ നിധി

വൈക്കം: ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു. വൈക്കം ടി വി പുരം പള്ളിപ്പുറത്തുശ്ശേരി മുണ്ടുമാഴത്തുതറ വീട്ടിൽ ഉത്തമൻ -രാധ ദമ്പതികളുടെ മകൻ അരുൺ കൃഷ്‌ണൻ 30 വയസ്സ് ഇരു വൃക്കകളും പ്രവർത്തന രഹിതമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ്. വൃക്ക മാറ്റി വെയ്ക്കുകയല്ലാതെ വേറെ ചികിത്സയില്ലെന്നു ഡോക്‌ടർമാർ വിധിയെഴുതിയിരിക്കുകയാണ്. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി ഏകദേശം 35/- (മുപ്പത്തിയഞ്ചു ലക്ഷം) രൂപ വേണ്ടിവരും. ആഴ്ച്ചയിൽ മൂന്നു വട്ടം ഡയാലിസിസ്‌ നടത്തിയാണ് ഇപ്പോൾ ജീവൻ നിലനിർത്തിപ്പോരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമാണ് അരുൺ കൃഷ്‌ണൻ. കാരുണ്യം വറ്റിയിട്ടില്ലാത്ത നാട്ടുകാരിലാണ് കുടുബത്തി ന്റെയും അരുണിൻ്റെയും പ്രതീക്ഷ. വൃക്ക മാറ്റിവയ്ക്കൽ യാഥാർഥ്യമാക്കുന്നതിന് നാട്ടുകാർ, രാഷ്ട്രീയ-സാമുദായിക, സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ മുൻകൈയെടുത്തുള്ള ചികിത്സാ സഹായം സമാഹരിക്കുന്നതിന് 2025 ഓഗസ്റ്റ് 31 ഞായറാഴ്ച്ചത്തെ ഭവന സന്ദർശനത്തോടെ തുടക്കം കുറിക്കുമെന്ന് ചികിത്സാ സഹായനിധി ചെയർമാനും ടി.വി.പുരം ഗ്രാമപഞ്ചായത്ത് മെമ്പറുമായ സെബാസ്റ്റ്യൻ ആൻ്റണി (ഫോൺ 9656032216), ജനറൽ കൺവീനർ സത്യൻ രാഘവൻ കുളത്തുങ്കൽ (ഫോൺ 8592996532) എന്നിവർ അറിയിച്ചു. SBI T V PURAM A/e No: 44367493263 IFSC CODE : SBIN0070479 G PAY No. 9645432430.

Leave a Reply

Your email address will not be published. Required fields are marked *