. തിരുവനന്തപുരം .കഴക്കൂട്ടത്ത് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു .ബാലരാമപുരം സ്വദേശി ഷിബിൻ (28)ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന യുവതി അടക്കം രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. റേസിങ്ങിനിടയാണ് അപകടം എന്ന് കരുതുന്നു. കഴക്കൂട്ടം ഇലവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപമാണ് കാർ തൂണിൽ ഇടിച്ചു മറിഞ്ഞത്. കാറിന്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട് .ഷിബിനാണ് കാറോടിച്ചിരുന്നത് .പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
Related Posts
ഇന്ത്യന്‍ ഓഡിയോ ബ്രാന്‍ഡ് ബോട്ട്(boAt) ഇനി യുഎഇ വിപണിയിലും
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഓഡിയോ വെയറബിള്‍ ബ്രാന്‍ഡായ ബോട്ട് (boAt) യുണൈറ്റഡ് അറബ് എമിറേറ്റിസിലേക്ക് വിപണി വ്യാപിപ്പിക്കുന്നു. ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍, ഹെഡ്ഫോണുകള്, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍, ഓഡിയോ ഉപകരണങ്ങള്‍,…

എസ് എൻ ഡി പി യോഗംശാഖാ നേതൃത്വ സംഗമം 24 ന്
വൈക്കം:എസ് എൻ ഡി പി യോഗം വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളുടെ കീഴിലുള്ള ശാഖകളുടെ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന ശാഖാ നേതൃത്വ…

കനത്ത മഴ ;രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്ത മഴ തുടരുന്നതിനാൽ തൃശ്ശൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലയിലെ…