കേരള പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ അടക്കം പിന്തുണ നൽകിയവരുടെ പട്ടിക പൊലീസ് തയാറാക്കി. അർജുൻ ആയങ്കിയെ പിന്തുണച്ചവരുടെ ലിസ്റ്റ് തയ്യാറാക്കിയതായും അത്തരക്കാരുടെ വീടുകളിലേക്ക് പൊലീസ് എത്തി തുടങ്ങിയെന്നും എഡിജിപി പി. വിജയൻ പറഞ്ഞു. ആയങ്കി സൂപ്പർ സ്റ്റാറല്ല, ക്രിമിനലാണ്. സ്വർണം പൊട്ടിക്കൽ നൽകുന്ന നിരവധി കുറ്റങ്ങൾ ചെയ്തയാളെ സമൂഹത്തിനു മുന്നിൽ പിന്തുണയ്ക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്നും എഡിജിപി അഭിപ്രായപ്പെട്ടു.അതേസമയം അർജുൻ ആയങ്കിയെ വെടിവച്ചു പിടിക്കാൻ തീരുമാനിച്ചെന്ന വാർത്ത തെറ്റാണെന്ന് പി. വിജയൻ സിഥിരീകരിച്ചു. എന്തെങ്കിലും തീരുമാനം എടുത്തിരുന്നില്ല, വെടിവച്ചു പിടിക്കാനുള്ള റേഞ്ച് ആയങ്കിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആയങ്കി എവിടെയാണെന്നു പൊലീസിനു മുൻകൂട്ടി അറിയാമായിരുന്നു. അയാൾ എവിടെവരെ ഓടുമെന്നു നോക്കിയതാണ്. ഒപ്പം കൂട്ടത്തിൽ ആരൊക്കെ ഉണ്ടെന്ന് അറിയാനും പൊലീസ് കാത്തിരുന്നു, എഡിജിപി പി. വിജയൻ വെളിപ്പെടുത്തി.
അർജുൻ ആയങ്കിയെ പിന്തുണച്ചവരുടെ പട്ടിക തയാർ; വീടുകളിൽ പൊലീസ് എത്തിത്തുടങ്ങി
