കൊച്ചി: മലയാള സിനിമ മേഖലയെ പിടിച്ചുലച്ച രണ്ടുദിവസം മുന്‍പ് പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സിനിമാ രംഗത്തിനകത്തുനിന്നും പുറത്തുനിന്നും ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ റിപ്പോര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി തനുശ്രീ ദത്ത.ഒരു ഉപകാരവുമില്ലാത്ത റിപ്പോര്‍ട്ടാണിതെന്നാണ് തനുശ്രീ ഈ വിഷയത്തില്‍ പ്രതികരിച്ചത്.
ന്യൂസ് 18-യുടെ ഷോ ഷാ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു തനുശ്രീ ദത്ത ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഈ കമ്മിറ്റികളെക്കുറിച്ചും റിപ്പോര്‍ട്ടുകളെക്കുറിച്ചും തനിക്ക് മനസിലാവുന്നില്ലെന്ന് അവര്‍ പറഞ്ഞു.