തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി ചെന്നൈയിലെത്തിയെന്ന് ഉറപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു.ചെന്നൈയില്‍ നിന്നും ഗുവാഹത്തിയിലേക്ക് പോകാനുള്ള നീക്കത്തിലാണ് പെണ്‍കുട്ടിയെന്ന് പൊലീസ് സംശയിക്കുന്നു. അസം സ്വദേശിനിയാണ് പെണ്‍കുട്ടി.ചെന്നൈ-എഗ്മൂര്‍ എക്‌സ്പ്രസില്‍ കുട്ടി യാത്ര ചെയ്തതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അസമിലേക്ക് പോകാനുള്ള സാധ്യത കണക്കിലെടുത്ത് ഒരു സംഘം അന്വേഷണ ഉദ്യോഗസ്ഥര്‍ അങ്ങോട്ടേക്കും പുറപ്പെട്ടേക്കുമെന്നാണ് വിവരം.