ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ആവശ്യവുമായി ബിഎൻപി

National

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ആവശ്യവുമായി ബിഎൻപി. ബംഗ്ലാദേശില്‍ കലാപം രൂക്ഷമായതിന് പിന്നാലെ അവർ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഇതിന് ശേഷം ഷെയ്ഖ് ഹസീനയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത വിവിധ കേസുകളില്‍ വിചാരണ നേരിടുന്നതിനായി ബംഗ്ലാദേശിന് കൈമാറണമെന്നാണ് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിഎൻപി ആവശ്യപ്പെട്ടിരിക്കുന്നത്.നിയമപരമായ മാർഗത്തിലൂടെ ഷെയ്ഖ് ഹസീനയെ കൈമാറണമെന്നും, ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യണമെന്നാണ് ജനങ്ങള്‍ വിധി പറഞ്ഞിരിക്കുന്നതെന്നും ബിഎൻപി സെക്രട്ടറി ജനറല്‍ മിർസ ഫക്രുല്‍ ഇസ്ലാം ആലംഗീർ പറഞ്ഞു. ബംഗ്ലാദേശില്‍ നടന്ന വിപ്ലവത്തെ പരാജയപ്പെടുത്താൻ ഷെയ്ഖ് ഹസീന ശ്രമിച്ചുവെന്നും, ഹസീനയുടെ 15 വർഷത്തെ ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തേയും വികസനത്തേയും തടസ്സപ്പെടുത്തിയെന്നും മിർസ ഫക്രുല്‍ അവകാശപ്പെടുന്നു. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉടമ്ബടി കരാറിന്റെ അടിസ്ഥാനത്തില്‍ കോടതി നടപടികളില്‍ ഉള്‍പ്പെട്ട ആളെ കൈമാറാൻ വ്യവസ്ഥയുണ്ടെന്നും മിർസ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *