പാലക്കാട്: ഗിഗ് തൊഴിലാളികൾക്ക് തൊഴിലിനിടയിലെ വിശ്രമത്തിനായി വിശ്രമമുറികൾ വരുന്നു. തൊഴിൽ വകുപ്പാണ് വിശ്രമുറികളൊരുക്കുക. വനിതകൾ ഉൾപ്പെടെ ഗിഗ് മേഖലയിലെ നിരവധി തൊഴിലാളികൾക്ക് പദ്ധതി ഗുണംചെയ്യും.ഗിഗ് തൊഴിലാളികൾ എന്നുപറയുന്നവർ ഒരു സ്ഥാപനത്തിൽ സ്ഥിരമായ ജോലിയോ മാസശമ്പളമോ ഇല്ലാതെ, കരാർ അടിസ്ഥാനത്തിലോ താത്കാലികമായോ ആയി ജോലി ചെയ്യുന്നവരാണ്. ഭക്ഷ്യവിതരണ തൊഴിലാളികളടക്കമുള്ള ഓൺലൈൻ ആപ്പുകളുടെ സഹായത്തേടെ ജോലിചെയ്യുന്നവരും ഇതിന്റെ പരിധിയിൽവരും.ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് വിശ്രമമുറികൾ തുടങ്ങുക.
ഗിഗ് തൊഴിലാളികൾക്ക് തൊഴിലിനിടയിലെ വിശ്രമത്തിനായി വിശ്രമമുറികൾ വരുന്നു
