ദക്ഷിണ കൊറിയയിൽ വിമാനത്തിന് തീപിടിച്ച് 28 പേർ മരിച്ചു

National Uncategorized

സോൾ: ദക്ഷിണ കൊറിയയിൽ വിമാനത്തിന് തീപിടിച്ച് 28 പേർ മരിച്ചു. തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽനിന്ന് വരികയായിരുന്ന ജെജു എയർലൈന്റെ വിമാനം ആണ് മുവാൻ എയർപോർട്ടിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത്.

റൺവേയിൽനിന്നും തെന്നിമാറിയ വിമാനം മതിലിലിടിച്ചാണ് അപകടം സംഭവിച്ചത്. കൂടുതൽ പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടാകുമെന്നാണ് റിപ്പോർട്ട്. വിമാനത്തിൽ 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

രണ്ടുപേരെ ജീവനോടെ രക്ഷിച്ചെന്നും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും മുവാൻ ഫയർ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *