പുലരി വെള്ളാർ പരിസ്ഥിതി ദിനാചരണം നടത്തി

“നമുക്ക് വേണ്ടി….. നല്ലൊരു നാളെക്കായി !!!” എന്ന സന്ദേശമുയർത്തി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളാർ പുലരിയുടെ ആഭിമുഖ്യത്തിൽ പാച്ചല്ലൂർ ഗ്രാമീണ ഗ്രന്ഥശാലക്ക് മുൻവശം വ്യക്ഷ തൈ നട്ട് പരിസ്ഥിതി പ്രതിഞ്ജയെടുത്തു. സംഗീത സംവിധായകൻ ഡോ:വാഴമുട്ടംചന്ദ്രബാബുവും റിട്ട.പ്രഥമ ആധ്യാപകൻ കെ.എസ്. നടേശനും ചേർന്ന് വൃക്ഷ തൈനട്ടു. പുലരി പ്രസിഡന്റ് പനത്തുറ പി. ബൈജു പ്രതിജ്ഞ പറഞ്ഞു. പുലരി സെക്രട്ടറി ഡി. ജയകുമാർ സ്വാഗതവും, കോ: ഓഡിനേറ്റർ എസ്.പ്രശാന്തൻ കൃതഞ്ജതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *