പാലക്കാട് : ബീവറേജസ് ഔട്ട്ലെറ്റിൽ ക്യൂ നിൽക്കുന്നവർ തമ്മിലുണ്ടായ തർക്കത്തിൽ കുത്തേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. പാലക്കാട് മണ്ണാർക്കാടാണ് ദാരുണമായ സംഭവം ഉണ്ടായത്.
മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി ഇർഷാദ് ആണ് മരിച്ചത്.ക്യൂ നിന്നിരുന്ന ഇർഷാദിനെ പുറത്തുനിന്നു വന്ന രണ്ടുപേർ ബിയർ കുപ്പി കൊണ്ട് കുത്തുകയായിരുന്നു.