ബംഗളൂരു : കെ.ആർ. പുരത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു.ത്രിവേണി നഗർ സ്വദേശിനി അക്കയമ്മ (81) ആണ് മരിച്ചത്.സംഭവത്തിൽ അക്കയമ്മയുടെ മകൻ ശേഖർ (55), ശേഖറിന്റെ മകൻ കിരൺകുമാർ (24), മകൾ ചന്ദന (20), അയൽവാസി കാഞ്ചന (45) എന്നിവർക്കും പരിക്കേറ്റു.ചന്ദനയുടെ പരിക്ക് ഗുരുതരമാണ്.ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് സംഭവം ഉണ്ടായത്. അടുക്കളയിൽ ഗ്യാസ് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായതായാണ് ശേഖർ പൊലീസിനോട് പറഞ്ഞത്. പൊട്ടിത്തെറിയിൽ സമീപത്തെ മൂന്നുവീടുകൾക്കും കേടുപാടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു
