വാൽപ്പാറ: ബസ് നിയന്ത്രണം തെറ്റി കൊക്കയിലേക്കു മറിഞ്ഞ് 25 പേർക്ക് പരുക്ക്. ഇന്നലെ രാത്രി 11 മണിക്ക് തിരുപ്പൂരിൽ നിന്നും 40 യാത്രക്കാരുമായി വാൽപ്പാറയിലേക്കു പുറപ്പെട്ട തമിഴ്നാട് സർക്കാർ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
പുലർച്ചെ മൂന്ന് മണിയോടെ കവർക്കൽ എന്ന സ്ഥലത്തെത്തിയ ബസ് വളവ് തിരിഞ്ഞപ്പോൾ നിയന്ത്രണം നഷ്ടപെടുകയായിരുന്നു. തുടർന്നു ബസ് കൊക്കയിലേക്കു മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന 25 പേർക്കു പരുക്കേറ്റു. ഇവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.