തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ

Breaking Kerala

തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കരയ്ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹമാണ് നായ്ക്കൾ കടിച്ചുകീറിയത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്താണ് നവജാത ശിശുവിന്റെ മൃതദേഹം കരക്കടിഞ്ഞത്. മൃതദേഹം കണ്ട നാട്ടുകാർ പാവയാണെന്ന് കരുതി ശ്രദ്ധിച്ചിരുന്നില്ല. ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ട് ഇടുകയും എവിടെ വച്ച് കടിച്ചു വലിയ്ക്കുകയുമായിരുന്നു. തുടർന്നാണ് ഇത് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് പ്രദേശവാസികൾ തിരിച്ചറിയുന്നത്. ഉടൻ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയും പൊലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഒരാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന്റെ ഒരു കൈയും കാലും നഷ്ടപ്പെട്ട രൂപത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *