കോലഞ്ചേരി: മൂവാറ്റുപുഴ എൻ സി സി ബറ്റാലിയന്റെ നേതൃത്വത്തിൽ എൻ സി സി ദശദിന ക്യാമ്പ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ തുടക്കമായി .ക്യാമ്പിൽ ,ഇടുക്കി ,എറണാകുളം ജില്ലകളിലെ വിവിധ കോളേജുകളിലെയും , സ്കൂളുകളിലേയും തിരഞ്ഞെടുക്കപ്പെട്ട നാനൂറോളം കേഡറ്റുകൾ പങ്കെടുക്കുന്നു. ഡ്രിൽ, വെപ്പൺ ,യോഗ ,വ്യക്തിത്വ വികാസം ,കരിയർ ഗൈഡൻസ് ,കായികം ,ദുരന്തനിവാരണം എന്നീ മേഖലകളിൽ കേഡറ്റുകൾക്ക് പരിശീലനം നൽകുന്നുണ്ട് .രാജ്യ സ്നേഹികളായ നിസ്വാർത്ഥ സേവനതല്പരരായ ചുറുചുറുക്കുള്ള യുവതലമുറയെ വാർത്തെടുക്കുക എന്ന എൻ സി സി യുടെ ലക്ഷ്യപ്രാപ്തിക്കുതകുന്ന പരിശീലനങ്ങളാണ് ക്യാമ്പിൽ ഉൾക്കൊള്ളി ച്ചിരിക്കുന്നത് .കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രഗേഡിയർ ജി.വി.എസ് റാവു,മൂവാറ്റുപുഴ ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ കൃത്ത് കെ നായർ ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ് .കേണൽ രഞ്ജിത് എ.പി ,സുബേദാർ മേജർ ദാരാസിംഗ് ,എൻ സി സി ഓഫീസർമാരായ ജിൻ അലക്സാണ്ടർ ,ബേസിൽ തമ്പി ,ഷാജി വർഗ്ഗീസ് ,ജോബി ജോർജ്ജ് ,കെ .കൃഷ്ണകുമാർ ,മിനി സി എൻ ,എന്നിവർ നേതൃത്വം നൽകുന്നു