വൈക്കം: ജില്ലാ പഞ്ചായത്ത് മെമ്പർ ഹൈമി ബോബി അനുവദിച്ച 2000000 രൂപ അനുവദിച്ച് പണി കഴിപ്പിക്കുന്ന കുമാരി കേന്ദ്ര (അങ്കണവാടി) ത്തിന്റെ കല്ലിടൽ ചടങ്ങ്ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ.കെ.രഞ്ജിത്ത് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അദ്ധ്യക്ഷയായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഹൈമി ബോബി, വൈസ് പ്രസിഡന്റ് വി.കെ.ശ്രീകുമാർ , മുൻ പ്രസിഡന്റ് കവിതാ റെജി, വാർഡ് മെമ്പർ അനിയമ്മ അശോകൻ , മെമ്പർമാരായ അഖിൽ, സീമ സുജിത്ത്, സൂനമ്മ ബേബി രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ ഇ.എൻ.സാലിമോൻ, ഷിബു കോമ്പാറ, ബി. സദാനന്ദൻ, ഹരി വാതല്ലൂർ അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.