എൻഎസ്എസ് ക്യാമ്പുകൾക്ക് എതിരെ സമസ്തയും മുസ്ലിം ലീഗും

Kerala

സ്കൂൾ വിദ്യാർഥികൾക്കുള്ള എൻഎസ്എസ് ക്യാമ്പുകൾക്ക് എതിരെ സമസ്തയും മുസ്ലിം ലീഗും. ലിംഗസമത്വത്തിൻ്റെയും ലൈംഗീക വിദ്യാഭ്യാസത്തിൻ്റെയും പേരിൽ ക്യാമ്പിൽ അധാർമികത പഠിപ്പിക്കുന്നതായി പിഎംഎ സലാമും സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായിയും ആരോപിച്ചു. ക്യാമ്പിലേക്ക് കുട്ടികളെ അയയ്ക്കരുതെന്നും നാസർ ഫൈസി ആവശ്യപ്പെട്ടു.

ക്യാമ്പ് ധാർമ്മികവിരുദ്ധമാണെന്ന് ലീഗ് ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഫെയ്സ്ബുക്കിൽ കുറിച്ചു. ലിബറലിസവും മത നീരസവും കുത്തി കയറ്റാനുള്ള വേദിയല്ല എൻഎസ്എസ് ക്യാമ്പുകളെന്നും സർക്കാർ ചെലവിൽ അധാർമ്മികത വിദ്യാർത്ഥികളിൽ വിറ്റഴിക്കാനുള്ള ശ്രമങ്ങൾ നോക്കി നിൽക്കാനാകില്ലെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾ ഉയരുമെന്നും നേതാക്കൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *