സർജറി കഴിഞ്ഞ രോഗിയുടെ സ്റ്റിച്ചിനുള്ളിൽ ഗ്ലൗസ് മറന്നുവെച്ചു;തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവ്

Kerala

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സർജറി കഴിഞ്ഞ രോഗിയുടെ സ്റ്റിച്ചിനുള്ളിൽ ഗ്ലൗസ് മറന്നുവെച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷിനുവിന്റെ ശരീരത്തിലെ മുറിവിലാണ് ഗ്ലൗസ് മറന്നുവെച്ചത്. ഈ മാസം മൂന്നാം തീയതിയാണ് ജനറൽ ആശുപത്രിയിൽ സർജറി കഴിഞ്ഞത്. കടുത്ത വേദനയെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിവിനുള്ളിൽ ഗ്ലൗസ് കണ്ടെത്തിയത്.

ജനറൽ ഹോസ്പിറ്റലിലെ പ്രധാനപ്പെട്ട ഡോക്ടർ ആണ് ശസ്ത്രക്രിയ ചെയ്തതെന്നും പോലീസിനും ആരോഗ്യവകുപ്പിനും പരാതി നല്‍കുമെന്നും ഷിനു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *