മുണ്ടക്കൈ – ചൂരൽമല ദുരന്തം വിവാദവിഷയമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കണക്കുകൾ നൽകിയില്ലെന്ന് കേന്ദ്രം പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. അതിൽ ഉള്ള കടുത്ത പ്രതിഷേധം അറിയിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വയനാട് ദുരന്തത്തിൽ അമിത് ഷാ ആദ്യമായല്ല തെറ്റിദ്ധരിപ്പിക്കുന്നത്. ഇല്ലാത്ത കാലാവസ്ഥാ മുന്നറിയിപ്പിന്റെ കാര്യത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു എന്നാൽ അത് തെളിവ് സഹിതം തന്നെ പൊളിയുകയും ചെയ്തു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ പാർലമെന്റിൽ നടത്തിയിരിക്കുന്നത്. ദുരന്തം ഉണ്ടായ ശേഷം ഓഗസ്റ്റിൽ 17 ഇനം തിരിച്ച് തയ്യാറാക്കി കേന്ദ്രത്തിന് നിവേദനം നൽകിയതാണ്. 1202 കോടിയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്.
മെമ്മോറാണ്ടം സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. പ്രധാനമന്ത്രി വന്നു പോയിട്ട് 100 ദിവസങ്ങളും പിന്നിട്ടു. മറ്റ് പല സംസ്ഥാനങ്ങൾക്കും നിവേദനം ഇല്ലത്തെ തന്നെ കേന്ദ്രം സഹായം നൽകി കേന്ദ്രത്തിന്റേത് ദുരന്ത ബാധിതരെ ദ്രോഹിക്കുന്ന നടപടിയാണ് കണക്ക് നൽകാൻ ചുരുങ്ങിയ സമയം മാത്രമാണ് എടുത്തിട്ടുള്ളത് 585 പേജുള്ള വിശദവും സമ്പൂർണമായതുമായ നിവേദനം ആണ് നൽകിയത് അതിന്റെ കാലതാസം മാത്രമാണ് എടുത്തിട്ടുള്ളത്. മറ്റ് സംസ്ഥാങ്ങളും ഇതേ സമയം തന്നെയാണ് നിവേദനം സമർപ്പിക്കാൻ എടുത്തിട്ടുള്ളത്.