സിദ്ദിഖിന് യാത്രമൊഴി; പൊതുദർശനം തുടരുന്നു

Breaking Kerala

കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം രാവിലെ 8 മണിയോടെ കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചു . ഏകദേശം മൂന്നര മണിക്കൂറോളം ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം തുടരും. 12 മണിയോടെ പൊതുദർശനം അവസാനിപ്പിച്ചതിന് ശേഷം വീണ്ടും അദ്ദേഹത്തിന്റെ പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ട് പോകും. വൈകിട്ട് 4.30യോടെ സംസ്കാരച്ചടങ്ങുകൾക്കായി എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലെത്തിക്കും. ഇന്നലെ രാത്രി തന്നെ അമൃതാഹോസ്പിറ്റലിൽ നിന്നും പള്ളിക്കരയിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *