നവകേരള സദസ്സിൽ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിന്നു മണി പങ്കെടുത്തെന്ന വ്യാജ വീഡിയോ നൽകി സിപിഎം

Breaking Kerala

വയനാട് : നവകേരള സദസ്സിൽ ഇന്ത്യൻ വനിതാ എ ടീം നായിക മിന്നു മണി പങ്കെടുത്തെന്ന തരത്തിൽ വ്യാജ വീഡിയോ നൽകി സിപിഎം. നവകേരള സദസിന്റെ ഭാഗമായി സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി സൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച വീഡിയോ ആണ് ചർച്ചയാകുന്നത്.
മിന്നു മണിയെന്ന പേരിൽ മറ്റൊരാളുടെ വീഡിയോ ആണ് സിപിഎമ്മിന്റെ ഔദ്യോഗിക പേജിൽ പങ്കുവെച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഭാത സദസിൽ മിന്നു മണി പങ്കെടുത്തു എന്ന രീതിയിലാണ് സൈബർ സഖാക്കൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരണം നടത്തുന്നത്. വീഡിയോ കാണുന്ന ഏതൊരാൾക്കും ഇത് മിന്നു മാണി അല്ലെന്ന് വ്യക്തമാകും.
സിപിഎം പ്രചരിപ്പിക്കുന്ന വീഡിയോയിലുള്ളത് കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സജ്‌ന സജീവനാണ്. മിന്നു മണി വയനാട്ടിൽ നടന്ന നവകേരള സദസിന്റെ ഭാഗമായിട്ടില്ലെന്നും ആ സമയത്ത് കൊച്ചിയിലെ പരിശീലന ക്യാമ്പിലായിരുന്നെന്ന് മാതാപിതാക്കൾ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *