അഫ്ഗാനിസ്ഥാനിൽ 60% പെൺകുട്ടികളും 40% ആൺകുട്ടികളും വിദ്യാഭ്യാസം നേടുന്നില്ലെന്ന് യുനിസെഫ്

Breaking Education

അഫ്ഗാനിസ്ഥാനിൽ 60% പെൺകുട്ടികളും 40% ആൺകുട്ടികളും പ്രൈമറി വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ലെന്ന് യുനിസെഫ്. യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ടാണ് ഈ വിവരങ്ങൾ പുറത്തുവിട്ടതെന്ന് അഫ്ഗാനിസ്ഥാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

സ്ത്രീകൾക്ക് വിദ്യാഭ്യാസം വേണ്ട എന്ന താലിബാൻ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണാധികാരികൾ രാജ്യവ്യാപകമായി സ്ത്രീകൾക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നിരോധിച്ചിരുന്നു. ഇത് ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ലോകരാജ്യങ്ങൾ അപലപിച്ചിരുന്നു.

അത്തരം കഠിനമായ നിയമങ്ങൾക്കിടയിലും, അഫ്ഗാനിസ്ഥാനിലെ കുട്ടികളുടെ പഠനത്തിനായി ജപ്പാൻ 10 മില്യൺ ഡോളർ നൽകിയിട്ടുണ്ട്. ഈ സംഭാവന ഉപയോഗിച്ച് ഏകദേശം 71,500 കുട്ടികൾ വിദ്യാഭ്യാസം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു പ്രാദേശിക വാർത്താ മാധ്യമം റിപ്പോർട്ട് ചെയ്തു.

ക്ലാസ് മുറികൾ വികസിപ്പിച്ച് , കൈകഴുകാനുള്ള സൗകര്യങ്ങളും ടോയ്‌ലറ്റുകളും നിർമ്മിച്ച് പബ്ലിക് ഹബ് സ്‌കൂളുകളിലെ 55,000 കുട്ടികൾക്ക് പഠന അന്തരീക്ഷം മെച്ചപ്പെടുത്താൻ ഈ സംഭാവന യുനിസെഫിനെ അനുവദിക്കുമെന്ന് ജപ്പാൻ നൽകുന്ന ധനസഹായത്തിന്റെ വിശദാംശങ്ങൾ പങ്കുവെക്കവെ യുനിസെഫ് പറഞ്ഞു.

കമ്മ്യൂണിറ്റി തലത്തിൽ 16,500 കുട്ടികൾക്ക് രണ്ട് വർഷം കൂടി വിദ്യാഭ്യാസം തുടരാനാകുമെന്ന് ഇത് ഉറപ്പാക്കും. പൊതുവിദ്യാലയങ്ങളിലെ 990 സ്ത്രീ-പുരുഷ അധ്യാപകർ, സ്കൂൾ മേധാവികൾ, അക്കാദമിക് സൂപ്പർവൈസർമാർ എന്നിവർക്ക് ഇത് ഇൻസർവീസ് പരിശീലനം നൽകും.

Leave a Reply

Your email address will not be published. Required fields are marked *